ഒമാനിൽ ഭക്ഷണ വിതരണത്തിനായി ഇലക്ട്രിക് സൈക്കിളുകൾ സജീവമാക്കുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്‌കറ്റ്: ഒമാനില്‍ ഭക്ഷണ വിതരണത്തിനായി ഇലക്ട്രിക് സൈക്കിളുകള്‍ സജീവമാക്കുന്നു. ഇതു സംബന്ധിച്ച  പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഒപ്പുവച്ചു.

പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സേവനങ്ങളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം വികസിപ്പിച്ചെടുത്ത ഗ്രീന്‍ മൊബിലിറ്റി പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. 

Content Highlights: Oman Launches Electric Bicycle Food Delivery Pilot Program