ഒമാനിൽ വാഹനാപകടത്തിൽ മരിച്ച അലാന മറിയയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

മസ്‌കറ്റ്: ഒമാനിലെ സിനാവിൽ ദിവസങ്ങൾക്കു മുമ്പുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം അരീക്കോട് സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ സിജു മാനുവലിന്റെയും മോളി സിജുവിന്റെയും മകളായ അലാന മറിയയുടെ (14) മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. അലാന മറിയയുടെ എംബാമിങ്ങും പ്രാർത്ഥനാ ചടങ്ങുകളും ഇന്ന് രാവിലെ 11.30 ന് എക്‌സ്പ്രസ് വേയ്ക്ക് സമീപമുള്ള മെഡിക്കൽ സിറ്റി ആശുപത്രിയിൽ നടന്നു.

മസ്‌കറ്റ് കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കുഞ്ഞുപ്രായത്തിൽ അലാനയുടെ വേർപാട് കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പ്രവാസി മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.