അൽ ആമിറാത്തിൽ മഴവെള്ള ഡ്രൈനേജ് പദ്ധതി പുരോഗമിക്കുന്നു

മഴവെള്ള ഡ്രൈനേജ് പദ്ധതി | ഫോട്ടോ: അറേഞ്ച്ഡ്
മഴവെള്ള ഡ്രൈനേജ് പദ്ധതി | ഫോട്ടോ: അറേഞ്ച്ഡ്

മസ്‌കറ്റ്: മസ്‌കറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ അൽ ആമിറാത്തിൽ നടപ്പിലാക്കുന്ന മഴവെള്ള ഡ്രൈനേജ് പദ്ധതി പുരോഗമിക്കുന്നു. ഏത് പ്രതികൂല കാലാവസ്ഥയെയും നേരിടാൻ നഗരത്തെ സജ്ജമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായാണ് നടപടി.

കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടുകളും അതുമൂലമുള്ള ആഘാതങ്ങളും പരമാവധി കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കി സുസ്ഥിരമായ നഗരവികസനം ഉറപ്പാക്കാൻ ഈ പദ്ധതി വലിയ പങ്ക് വഹിക്കും.

ഭാവി തലമുറയ്ക്കായി മസ്‌കറ്റിനെ കൂടുതൽ മനോഹരവും സുസ്ഥിരവും സമൃദ്ധവുമാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Content Highlights: Muscat Municipality is actively progressing with its rainwater drainage project in Al Amerat to strengthen urban infrastructure and mitigate flooding risks during adverse weather conditions.