കോട്ടയം സ്വദേശി ഒമാനിൽ മരണപ്പെട്ടു

കോട്ടയം ചെങ്കളം സൗത്ത് സ്വദേശി അൽമാസ് മൻസിലിൽ കൊത്തമനശ്ശേരിൽ സിയാദ് കെ.പി. (48) ഒമാനിൽ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 25 വർഷത്തോളമായി ഒമാനിലെ മുസന്നയിൽ ബിസിനസ് നടത്തി വരികയായിരുന്നു സിയാദ്.
പിതാവ് : പരീത് കുട്ടി. മാതാവ്: ആയിഷ. ഭാര്യ: റസീന സിയാദ്. മക്കൾ: അൽസാബിത്, അൽഹംദാൻ. മസ്കറ്റ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി. ചൊവ്വാഴ്ച പുലർച്ചെ 2:20 നുള്ള ഒമാൻ എയർ വിമാനത്തിൽ മൃതദേഹം കൊച്ചിയിൽ എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.