കരാർ ലംഘനം: മസ്‌കറ്റിൽ കിച്ചൻ ഡിസൈൻ സ്ഥാപനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പൂട്ടിച്ചു

മസ്‌കറ്റ്: ഉപഭോക്താക്കൾക്ക് കരാർ പ്രകാരം നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ കിച്ചൻ ഡിസൈൻ സ്ഥാപനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടപ്പിച്ചു. മസ്‌കറ്റ് ഗവർണറേറ്റിലാണ് സംഭവം. സ്ഥാപനത്തിനെതിരെ ഉപഭോക്താക്കളിൽ നിന്ന് ആവർത്തിച്ച് പരാതികൾ ഉയർന്നതിനെ തുടർന്ന് അതോറിറ്റി നടത്തിയ കൃത്യമായ പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമൊടുവിലാണ് ഈ കർശന നടപടി സ്വീകരിച്ചത്.
ഉപഭോക്താക്കളോടുള്ള ബാധ്യതകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ നടപടികൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ മുന്നോട്ടും ശക്തമായ പരിശോധനകളുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു.
Content Highlights: Consumer Protection Authority closed a kitchen design firm in Muscat., Action taken due to repeated customer complaints regarding delayed services., Authorities warn of strict legal action against businesses violating consumer rights.