'ഇഷ്‌ക്കെ മദീന' നബിദിന ആഘോഷം സംഘടിപ്പിച്ചു

മസ്കറ്റ് : ഒമാനിലെ ഇബ്ര ഹോളി ഖുർആൻ മദ്രസ്സയുടെ ആഭിമുഖ്യത്തിൽ ഇഷ്‌ക്കെ മദീന എന്ന പേരിൽ നബിദിന ആഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ സലീം കോളയാട് അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം ശംസുദ്ധീൻ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ ഇസ്ലാം മത പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാസാഹിത്യ പരിപാടികൾ അരങ്ങേറി. നൗസീബ് ചെമ്മയിൽ സ്വാഗതവും സഫീർ കുറ്റ്യാടി നന്ദിയും പറഞ്ഞു
Content Highlights: Ibra Holy Quran Madrasa in Oman organized the Nabidinam celebration titled 'Ishqe Madina'., The event was presided over by Salim Kolayad and inaugurated by Sadr Muallim Shamsuddin Baqavi., Prominent Islamic scholar Simsarul Haq Hudavi delivered the keynote address., Various cultural and literary programs were performed by madrasa students.