ഒമാനിലെ ക്രൈസ്തവ ആരാധനാലയങ്ങളിൽ നടന്ന ദു:ഖവെള്ളി ശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു

മസ്കറ്റ്: ഒമാനിലെ ക്രൈസ്തവ ആരാധനാലയങ്ങളിൽ നടന്ന ദു:ഖവെള്ളി ശുശ്രൂഷകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വിവിധ ആരാധനാലയങ്ങളിൽ രാവിലെ മുതൽ ചടങ്ങുകൾ തുടങ്ങിയിരുന്നു. ദൈവപുത്രനെപ്പോലെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പാത പിന്തുടരാൻ വിശ്വാസികളെ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വിവിധ ദേവാലയങ്ങളിലെ ദുഃഖ വെള്ളി ആചരണം.
മസ്‌കറ്റിലെ റൂവി , ഗാല, സൊഹാർ, നിസ്വ , സലാല എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ശുശ്രൂഷകളിൽ മലയാളികളടക്കം നിരവധി പേർ പങ്കെടുത്തു. മസ്ക്കറ്റിലെ റൂവി സെന്റ് പീറ്റർ & പോൾ ദേവാലയത്തിൽ നടന്നിൽ നടന്ന ശുശ്രൂക്ഷകൾക്ക് ഫാ. വർഗ്ഗീസ് വാലിക്കോടത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. സെബിൻ, ഫാ. പ്രിൻസ് എന്നിവർ സഹ കാർമ്മീകരായിരുന്നു. സലാല സെന്റ് ഫ്രാൻസിസ് കാത്തലിക് ചർച്ചിൽ നടന്ന വിശുദ്ധ വാര ശുശ്രൂഷകൾക്ക് മലങ്കര കാത്തലിക് തിരുവനന്തപുരം സെന്റ് മേരീസ് മേജർ സെമിനാരിയുടെ റെക്ടർ വെരി റവ. ഫാദർ ഡോ. അബ്രഹാം ചരിവുപുരയിടം മുഖ്യ കാർമ്മികത്വം വഹിച്ചു.
ഗാല സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയുടെ ദുഃഖവെള്ളി തിരുകർമങ്ങൾ രാവിലെ 7മണിക്ക് ആരംഭിച്ചു. ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസനത്തിലെ വെരി റവ. ഫാദർ ഫിലിപ്പോസ് റമ്പാൻ മുഖ്യാകാർമ്മികത്വവും ഇടവകവികാരി ഫാദർ ബിജോയ് അലക്സാണ്ടർ സഹകാർമ്മികത്വവും വഹിച്ചു. മസ്കറ്റ് മാർ ഗ്രീഗോറിയോസ് മഹാ ഇടവയുടെ നേതൃത്വത്തിൽ റൂവി സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾക്ക് കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു.
Content Highlights: Massive participation of Christian faithful across Oman for Good Friday 2026., Ceremonies held in key locations including Ruwi, Ghala, Sohar, Nizwa, and Salalah., Services emphasized themes of sacrifice and love., Distinguished clergy led the liturgical rites across various denominations.