നൃത്തവേദിയിൽ ചരിത്രനേട്ടവുമായി പ്രവാസി മലയാളി താരം ദിയ ആർ. നായർ

മസ്കറ്റ്: അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിച്ച നൃത്ത മത്സരത്തിൽ അഭിമാനനേട്ടം സ്വന്തമാക്കി പ്രവാസി മലയാളി ബാലിക ദിയ ആർ. നായർ. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെയും ഓൾ ഇന്ത്യ ഡാൻസേഴ്സ് അസോസിയേഷന്റെയും പിന്തുണയോടെ ഛത്തീസ്ഗഢിലെ റായ്പൂരിൽ നടന്ന 'ഇന്റർനാഷണൽ കോമ്പറ്റിഷൻ ഇൻ മ്യൂസിക് ആൻഡ് ഡാൻസ്' ഗ്രാൻഡ് ഫിനാലെയിലാണ് ദിയ നേട്ടങ്ങൾ കൊയ്തത്.
കുച്ചിപ്പുഡിയിലെ അസാധാരണ പ്രകടനത്തിന് സെൻട്രൽ ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ 'നട്വർ ഗോപികൃഷ്ണൻ ഇന്റർനാഷണൽ അവാർഡ്' ദിയ കരസ്ഥമാക്കി.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ സൊഹാർ സ്റ്റേറ്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ദിപിൻ കെ. എസ്., സൊഹാർ സ്റ്റേറ്റ് കൗൺസിൽ കൾച്ചറൽ കോർഡിനേറ്റർ രമ്യ ദിപിൻ എന്നിവരുടെ മകളാണ് ഈ കൊച്ചുമിടുക്കി. കുച്ചിപ്പുഡിക്ക് പുറമെ വിവിധ നൃത്ത ഇനങ്ങളിലും ദിയ മികച്ച നേട്ടങ്ങൾ് സ്വന്തമാക്കി