ഒമാനിൽ വിവിധമേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം വരുന്നു

മസ്കറ്റ് : ഒമാനിൽ ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം വരുന്നു.
അടുത്തവർഷം ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിലാകും.
പ്രധാനമേഖലകളിൽ പ്രവാസികൾക്കുപകരം ഒമാനിപൗരരെ നിയമിക്കുന്നതിനുള്ള നയങ്ങൾ 2027-നുള്ളിൽ നടപ്പാക്കുമെന്ന് ഗതാഗത-കമ്യൂണിക്കേഷൻസ്- ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി സെയ്ദ് ബിൻ ഹമൂദ് അൽ മവാലി പറഞ്ഞു.
Content Highlights: 100 percent indigenization is coming in various sectors in Oman