ലോക മാനസികാരോഗ്യ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ദോഹ: ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹ്യ പരിസരത്തിന് വലിയ സ്ഥാനമുണ്ടെന്നും കുട്ടികളുടെയും മുതിര്‍ന്നവരുടെയും മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യമാണെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസും നീരജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
എല്ലാ പ്രായത്തില്‍പ്പെട്ടവരെയും മാനസിക പ്രശ്നങ്ങള്‍ വേട്ടയാടുന്നുണ്ട്. വിഷാദവും ഉത്കണ്ഠയും ആശങ്കകളും ഭയവുമൊക്കെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ ആവശ്യമായ പരിചരണവും സഹായവും നല്‍കാനായാല്‍ ആ പ്രതിസന്ധിയില്‍ നിന്നും പുറത്തു കടക്കാനാകും. വിദ്യാര്‍ഥികള്‍ പലപ്പോഴും എല്ലാ പ്രയാസങ്ങളും രക്ഷിതാക്കളുമായി പങ്കുവെക്കണമെന്നില്ല. ബുദ്ധിമുട്ടുകള്‍ പങ്കുവെക്കുന്ന കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇത്തരം കുട്ടികളെ സഹായിക്കാനാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നീരജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
ഫ്രണ്ട്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ് മാന്‍ കിഴിശ്ശേരി വിഷയമവതരിപ്പിച്ചു. സ്റ്റുഡന്‍സ് കൗണ്‍സിലറായ ജോളി തോമസ്, സോഷ്യല്‍ വര്‍ക്കര്‍ രിസ്വ സ്വലാഹുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ക്‌ളാസിക് ഖത്തര്‍ കലാകാരന്മാര്‍ സംഗീത സന്ധ്യ ഒരുക്കി.
Content Highlights: World Mental Health Day in Doha