വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

#ലിപ്‌സണ്‍ ഫിലിപ്പ്
.
.

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ സമ്മേളനം യുകെയിലെ മാഞ്ചസ്റ്ററിനടുത്തുള്ള സ്‌റ്റോക്ഓണ്‍ ട്രെന്‍ഡിലെ സ്റ്റോണ്‍ ക്രൗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടത്തി.

ആനന്ദ് ടിവി മാനേജിംഗ് ഡയറക്ടര്‍ എസ്.ശ്രീകുമാറിന് (യുകെ) സോഷ്യല്‍ മീഡിയ അവാര്‍ഡും ഇംഗ്ലണ്ടിലെ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന റോയി ജോസഫ് മാന്‍വെട്ടത്തിന് (യുകെ) സാമൂഹ്യ പ്രതിബദ്ധത അവാര്‍ഡും നല്‍കി.

കല, സാംസ്‌കാരിക, നാടകരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ് രാജു കുന്നക്കാട്ട് (അയര്‍ലന്‍ഡ്), യൂറോപ്പിലെ മാധ്യമരംഗത്തും സംഗീത ആല്‍ബ രചനകളിലും 26 വര്‍ഷം പൂര്‍ത്തിയാക്കിയതിനുള്ള പുരസ്‌കാരം ജോസ് കുമ്പിളുവേലില്‍ (ജര്‍മ്മനി) എന്നിവര്‍ ഏറ്റുവാങ്ങി.

അവാര്‍ഡ് ജേതാക്കളായ നാലുപേരെയും ജോളി തടത്തില്‍, ജോളി എം പടയാട്ടില്‍, ബാബു തോട്ടപ്പള്ളി, ട്രഷറര്‍ ഷൈബു ജോസഫ്, സാം ഡേവിഡ് മാത്യു എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ഗ്ലോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്‍മാന്‍), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), ഡോ.ജിമ്മി മൊയലന്‍ (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്), സെബിന്‍ പാലാട്ടി (യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), സെബാസ്റ്റിയന്‍ ജോസഫ് (യുകെ പ്രൊവിന്‍സ് ചെയര്‍മാന്‍), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി), ലതീഷ്രാജ് (യുകെ നോര്‍ത്ത് ഈസ്റ്റ് പ്രൊവിന്‍സ്, ചെയര്‍മാന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സമ്മേളനത്തില്‍ ഡബ്ല്യുഎംസി യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതവും, സെക്രട്ടറി ബാബു തോട്ടപ്പള്ളി നന്ദിയും പറഞ്ഞു. അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു അവതാരകനായിരുന്നു.

Content Highlights: World Malayali Council Europe Awards