ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഒരുക്കുന്ന വെബിനാര്‍ ഫെബ്രുവരി 20 ന്

കേംബ്രിഡ്ജ്: എന്‍ എം സി മാനദണ്ഡമനുസരിച്ചുള്ള 'പെരുമാറ്റച്ചട്ടം, അച്ചടക്ക നിയമങ്ങള്‍, നഴ്സിങ് പ്രൊഫഷണലിസം' എന്നീ വിഷയങ്ങളില്‍ യുകെയിലെ നഴ്സിങ്, മിഡ്വൈഫറി പ്രൊഫഷനുകള്‍ക്ക് ഏറെ വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ ചര്‍ച്ചകളും, സെമിനാറും 'സൂം' വെബിനാറിലൂടെ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്നു. യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് അവരുടെ ജോലിസ്ഥലത്തും, ഹൗസിങ് മേഖലയിലും നേരിടുന്ന പ്രശ്‌നങ്ങളില്‍ സൗജന്യ നിയമ സഹായവും, ഗൈഡന്‍സും നല്‍കുവാന്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍.
യു കെയിലെ നഴ്സിങ്, മിഡ്വൈഫറി പ്രൊഫഷനുകളുടെ റെഗുലേറ്ററി ബോഡിയായ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി), വിദ്യാഭ്യാസം, പരിശീലനം, പെരുമാറ്റം,പരിചരണം എന്നിവയുടെ മാനദണ്ഡങ്ങള്‍ അവരുടെ പരിശീലനത്തിലൂടെ പ്രാപ്യമാക്കുന്നതിനായി പ്രൊഫഷണല്‍ രൂപരേഖ നല്‍കുകയും, ഈ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സന്ദര്‍ഭങ്ങളില്‍, അന്വേഷിക്കാനും അച്ചടക്ക നടപടി സ്വീകരിക്കാനും അധികാരമുള്ള ഓര്‍ഗനൈസേഷന്‍ ആണ്.
ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്റെ ലീഗല്‍ ടീമായ കൗണ്‍സിലര്‍ ബൈജു തിട്ടാല, ഷിന്റോ പൗലോസ്, ജിയോ സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന പാനല്‍, അനുബന്ധമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിയമ വിദഗ്ധരെയും പ്രാക്ടീഷണര്‍മാരെയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ, ആഗോളതലത്തിലുള്ള പഠന പരിശീലന കൈമാറ്റം ചെയ്യുന്നതിനുമുള്ള ഒരു പ്ലാറ്റ് ഫോം സൃഷ്ടിക്കുവാന്‍ വെബ്ബിനാര്‍ ലക്ഷ്യമിടുന്നു. യു കെ യില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന മേഖലയായ നഴ്‌സിങ്, മിഡ്വൈഫറി ജോലിക്കാര്‍ക്കും, അതിലൂടെ അവര്‍ സേവിക്കുന്ന രോഗികള്‍ക്കും ഈ ക്ലാസ്സുകളിലൂടെ പ്രയോജനം ലഭിക്കും.
യുകെയില്‍ രജിസ്റ്റര്‍ ചെയ്ത നഴ്സുമാര്‍ക്കായി ഫെബ്രുവരി 20 ന് ചൊവാഴ്ച നടത്തുന്ന വെബിനാര്‍ വൈകീട്ട് 8 മണിക്ക് ആരംഭിക്കും. യുകെയില്‍ നഴ്‌സിംഗ് മേഖലയില്‍ ജോലിചെയ്യുന്ന ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.
ചോദ്യങ്ങളും സംശയങ്ങളും മുന്‍കൂട്ടി +447398968487 എന്ന വാട്‌സാപ്പ് നമ്പറില്‍ അയച്ചു കൊടുക്കുന്നത് ഉപകാരപ്രദമാകും.
Zoom Meeting ID: 834 9877 5945
Pass Code: 944847
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: webinar