ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 31, നവംബര്‍ 1, 2 (വെള്ളി, ശനി,ഞായര്‍) തീയതികളില്‍ നടത്തപ്പെടും. ഞായറാഴ്ച രാവിലെയുള്ള ആരാധന മധ്യേ കണ്‍വെന്‍ഷന്റെ സമാപന പ്രസംഗം നടത്തും.

ട്രിനിറ്റി ദേവാലയത്തില്‍ (5810, Almeda Genoa Rd, Houston , TX 77048) വെച്ച് നടത്തപെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ ഇടവക ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ്രയോടുകൂടി വൈകീട്ട് 7 മണിയ്ക്ക് ആരംഭിയ്ക്കും.

കണ്‍വെന്‍ഷന്‍ പ്രസംഗകനും, മാര്‍ത്തോമാ സഭയുടെ കണ്‍വെന്‍ഷന്‍ പ്രസംഗകരുടെ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുമായ ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് ദൈവവചന പ്രഘോഷണത്തിന് നേതൃത്വം നല്‍കും. കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജിജോ.എം. ജേക്കബ് - 832 898 8699

ജീവന്‍ ജോണ്‍ - 713 408 7394

അജിത് വര്‍ഗീസ് - 832 216 9087

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: Trinity Mar Thoma Church Houston Announces Annual Convention