അയർലൻഡിലെ ആദ്യകാല മലയാളി കന്യാസ്ത്രീ ജോവാൻ കുഴിവേലി അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ആദ്യകാല മലയാളി കന്യാസ്ത്രീ സിസ്റ്റർ ജോവാൻ കുഴിവേലി (90) അന്തരിച്ചു. സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ചേംബറി സന്യാസ സമൂഹത്തിലെ അംഗമാണ്. വിവിധ സ്‌കൂളുകളിൽ അധ്യാപികയായിരുന്ന സിസ്റ്റർ ഡബ്ലിൻ രഹേനി സെന്റ് ജോസഫ്സ് കമ്യൂണിറ്റി നഴ്സിങ് ഹോമിൽ വിശ്രമജീവിതത്തിലായിരുന്നു.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി അരുണാശേരി കുഴിവേലി പരേതരായ എം.വി. ജോൺ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഫാ.ജോർജ് കുഴിവേലി എസ് ജെ, മേജർ മാത്യു കുഴിവേലി, പ്രൊഫ.കെ.ജെ. ജോസഫ്, മേരി കുരുവിള പന്തല്ലൂർ, സെലിൻ മാത്യു തുരുത്തിമറ്റം.

സിസ്റ്റർ ജോവാന്റെ മൃതദേഹം ജനുവരി 13-ന് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.30 വരെ രഹേനി, സ്പ്രിങ്ഡെയ്ൽ റോഡിലുള്ള ജെന്നിങ്സ് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 14-ന് ബുധനാഴ്ച്ച രാവിലെ 11.30-ന് രഹേനി, ഔവർ ലേഡി മദർ ഓഫ് ഡിവൈൻ ഗ്രേസ് പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ച് ദാർഡിസ് ടൗൺ സെമിത്തേരിയിൽ സംസ്‌കരിക്കും.

Content Highlights: obituary