കാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് നവനേതൃത്വം

സാൻഫ്രാൻസിസ്‌കോ: കേരളത്തിൽ പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്ക' യ്ക്ക് നേതൃനിര നിലവിൽ വന്നു.

പുതിയ ഭാരവാഹികളായി മാത്യു ജോർജ്, ഷിക്കാഗോ (പ്രസിഡന്റ്), കോശി സ്‌കറിയ, സാൻഫ്രാൻസിസ്‌കോ (വൈസ് പ്രസിഡന്റ്), ഏബ്രഹാം ജോർജ്, അലബാമ (സെക്രട്ടറി) അനിൽ ജോസഫ് മാത്യു സാൻഫ്രാൻസിസ്‌കോ ( ട്രഷറർ) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വർഗീസ് ജോർജ് (അറ്റ്‌ലാന്റ), അലക്‌സാണ്ടർ മാത്യു, (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ) എന്നിവരെയും തിരഞ്ഞെടുത്തു.

യുഎസ്എയിലും കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിജയിപ്പിക്കുന്നതിന് സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

മാത്യു ജോർജ് - 630 865 4118

ഏബ്രഹാം ജോർജ് - 334 275 1106

അനിൽ ജോസഫ് മാത്യു - 209 624 6555

വാർത്തയും ഫോട്ടോയും : ജീമോൻ റാന്നി

Content Highlights: nri