നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയക്ക് നവനേത്യത്വം

ഫിലഡല്‍ഫിയ: നായര്‍ സൊസൈറ്റി ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയ (ച.ട.ഏ.ജ) 2025 ലെ കമ്മിറ്റി ജനുവരിയില്‍ അധികാരമേറ്റു. മകരവിളക്ക് ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങില്‍ 2024 ലെ പ്രവര്‍ത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും മുന്‍ സെക്രട്ടറി ഡോ.ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ, ട്രഷറര്‍ സതീഷ്ബാബു നായര്‍ എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ അഷിത ശ്രീജിത്ത് (പ്രസിഡന്റ്), ഡോ.ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ (സെക്രട്ടറി), സതീഷ്ബാബു നായര്‍ (ട്രഷറര്‍), രോഹിത് വിജയകുമാര്‍ (വൈസ് പ്രസിഡന്റ്), രഘുനാഥന്‍ നായര്‍ (ജോയിന്റ് സെക്രട്ടറി), അജിത്ത് നായര്‍ (ഓഡിറ്റര്‍), എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി രാമചന്ദ്രന്‍ പിള്ള, കാര്‍ത്തിക് രാജ പെരുമാള്‍, അനില്‍കുമാര്‍ കുറുപ്പ്, സോയ നായര്‍, രഞ്ജു രവീന്ദ്രന്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ മേഖലകളില്‍ ആധ്യാത്മിക സാംസ്‌കാരിക രംഗത്ത് സജീവമായ സംഘടനയാണ് NSGP. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അദ്യ യോഗം ജനുവരി 19 ന് സൂം മീറ്റിംഗില്‍ നടന്നു. കമ്മിറ്റി മീറ്റിംഗില്‍ 2025 ല്‍ നടത്തുവാനിരിക്കുന്ന സംഘടനാപ്രവര്‍ത്തനങ്ങളെപ്പറ്റിയും, സാമൂഹ്യപ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രസിഡന്റ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. ഫാമിലി ആന്‍ഡ് യൂത്ത് നൈറ്റ്, ശിവരാത്രി ആഘോഷം, വിഷു ആഘോഷം, ഫാമിലി ട്രിപ്പ്, പിക്‌നിക്, കര്‍ക്കിടകമാസത്തില്‍ രാമായണ പാരായണം, ശ്രീകൃഷ്ണ ജയന്തി ആഘോഷം, ഓണാഘോഷം, നവരാത്രി ആഘോഷം, ദീപാവലി ആഘോഷം, മണ്ഡലകാല അയ്യപ്പഭജന തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അഷിത ശ്രീജിത്ത് - 636-542-1294
ഡോ.ആശാകുമാരി - 484-620-4194
സതീഷ്ബാബു നായര്‍ - 215-668-2292
വാര്‍ത്തയും ഫോട്ടോയും : സോയ നായര്‍
Content Highlights: nair society of greater Philadelphia new memebrs