അച്ഛനുമായി അടുത്ത സൗഹൃദം, ബഹുമുഖപ്രതിഭ : എം.വി. ശ്രേയാംസ് കുമാര്‍

#എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ് ഡയറക്ടർ, മാതൃഭൂമി)
ഡോ.എം.അനിരുദ്ധന്‍, എം.പി.വീരേന്ദ്രകുമാര്‍
ഡോ.എം.അനിരുദ്ധന്‍, എം.പി.വീരേന്ദ്രകുമാര്‍

അമേരിക്കന്‍ മലയാളിസംഘടനാ നേതൃത്വത്തോടൊപ്പം സാംസ്‌കാരികമേഖലയിലും ശാസ്ത്രഗവേഷണത്തിലും മികവുതെളിയിച്ച പ്രതിഭയായിരുന്നു ഡോ.എം.അനിരുദ്ധന്‍.

പിതാവ് എം.പി.വീരേന്ദ്രകുമാറുമായി അനിരുദ്ധന്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ലോകത്തെ വലിയ പോഷകാഹാരക്കമ്പനിയായ സാന്‍ഡോസിന്റെ ഗവേഷണവിഭാഗം തലവനായിരിക്കെ കായികരംഗത്ത് ഉപയോഗിക്കാനുള്ള പോഷകാഹാരം -ഐസോ സ്റ്റാര്‍ വികസിപ്പിച്ചു. മാതൃഭൂമി നിര്‍മിച്ച 'മേഘമല്‍ഹാറി'ന് ഫൊക്കാന ഏര്‍പ്പെടുത്തിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരം വാങ്ങാനെത്തിയപ്പോള്‍ അന്ന് സംഘടനയുടെ പ്രസിഡന്റായിരുന്ന അനിരുദ്ധനുമായുള്ള സൗഹൃദം കൂടുതല്‍ ദൃഢമായി.

Content Highlights: MV Shreyams Kumar Remembering Dr. M. Anirudhan