യുകെയില്‍ 7 ബീസ്റ്റ്‌സ് നൃത്ത-സംഗീതോത്സവം ഫെബ്രുവരി 24 ന്

.
.

സ്റ്റീവനേജ്: സംഗീത-നൃത്ത വിസ്മയങ്ങള്‍ സംഘടിപ്പിച്ചും, ചാരിറ്റി  പ്രവര്‍ത്തനങ്ങളിലൂടെയും യുകെയില്‍ ഏറെ പ്രശസ്തമായി മാറിയ 7 ബീറ്റ്സ് സംഗീതോത്സവം അതിന്റെ സീസണ്‍ 7 ന് സ്റ്റീവനേജില്‍ വേദിയൊരുങ്ങുന്നു. മലയാള ഭാഷയ്ക്ക് നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഒ.എന്‍.വി കുറുപ്പ് മാഷിന്റെ അനുസ്മരണവും 7 ബീറ്റ്സ് സംഗീതോത്സവ വേദിയില്‍ വെച്ച് തദവസരത്തില്‍ നടത്തപ്പെടും.

സീസണ്‍ 7 ന് വേദി ഉയരുമ്പോള്‍ ഈ വര്‍ഷം 7 ബീറ്റ്‌സിനോടൊപ്പം അണിയറ ഒരുക്കുന്നത് ലണ്ടനിലെ പ്രമുഖ സാസ്‌കാരിക-സാമൂഹിക കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' ആണ്.    

യുകെയിലെ പ്രഥമ പ്ലാന്‍ഡ് സിറ്റിയും, ലണ്ടനോടടുത്ത പ്രധാന നഗരങ്ങളിലൊന്നുമായ സ്റ്റീവനേജില്‍ 2024 ഫെബ്രുവരി 24 ന് ശനിയാഴ്ച 3 മണിമുതല്‍ രാത്രി 10 മണി വരെയാണ് സംഗീത-നൃത്തോത്സവം ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാര്‍ പാര്‍ക്കിങ്ങ് സൗകര്യവുമുള്ള ബാര്‍ക്ലെയ്സ് അക്കാഡമി ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിന് ഈ വര്‍ഷം യവനിക ഉയരുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഭാരവാഹികള്‍ ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സണ്ണിമോന്‍ മത്തായി : 07727993229
ഡോ.ശിവകുമാര്‍ : 0747426997
മനോജ് തോമസ് : 07846475589

വേദിയുടെ വിലാസം: Barclay Academy School, Stevanage, SG1 3RB

Content Highlights: music show