മസ്‌കറ്റ് നൈറ്റ്‌സ് ഫെസ്റ്റിവല്‍: മൂന്ന് പാര്‍ക്കുകള്‍ അടച്ചിടുമെന്ന് മുനിസിപ്പാലിറ്റി

മസ്‌കറ്റ്: മസ്‌കറ്റ് നൈറ്റ്‌സ് ഫെസ്റ്റിവലിന് മുന്നോടിയായി മൂന്ന് പാര്‍ക്കുകള്‍ അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. പരിപാടിയുടെ അവസാനവട്ട ഒരുക്കങ്ങള്‍ക്കായാണ് പാര്‍ക്കുകള്‍ അടച്ചിടുന്നത്. ഖുറം പാര്‍ക്ക് വ്യാഴാഴ്ച മുതല്‍ അടച്ചു. നസീം ഗാര്‍ഡന്‍, ആമിറാത്ത് പാര്‍ക്ക് എന്നിവ ഞായറാഴ്ച മുതലും അടച്ചിടും. പാര്‍ക്കുകള്‍ അടച്ചിടുന്നതുമൂലമുള്ള അസൗകര്യങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Content Highlights: Muscat Municipality Confirms Park Closures Ahead of Nights Festival