ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് അവാര്‍ഡ്ദാനചടങ്ങ് സംഘടിപ്പിച്ചു

.
.

ഗാര്‍ലാന്‍ഡ്(ഡാലസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 അവാര്‍ഡ്ദാന ചടങ്ങ് വര്‍ണാഭമായി. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് കോണ്‍ഫറന്‍സ് ഓഡിറ്റോറിയത്തില്‍ (ഐപിസിഎന്‍ടി സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറി ഹാളില്‍) പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് 2024 പ്രവര്‍ത്തന സമാപന സമ്മേളനത്തിലാണ് അവാര്‍ഡ് ചടങ്ങ് സംഘടിപ്പിച്ചത്.

അമേരിക്കയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍, മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍, ആതുര സേവന പ്രവര്‍ത്തകന്‍ എന്നിവരെ കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസിനു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നും അര്‍ഹരെന്നു കണ്ടെത്തിയ ജോയിച്ചന്‍ പുതുകുളം, ജോസ് കണിയാലി (മികച്ച മാധ്യമ പ്രവര്‍ത്തകര്‍), ഐ വര്‍ഗീസ് (മികച്ച മലയാളി സംഘടനാ പ്രവര്‍ത്തകന്‍) ഏലിയാമ്മ ഇടിക്കുള (മികച്ച ആതുര ശുശ്രുഷ സേവക) എന്നിവര്‍ക്കാണ് ക്യാഷ് അവാര്‍ഡും പ്രശസ്തി ഫലകവും സമ്മാനിച്ചത് .ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവന്‍ പോട്ടൂര്‍, എബ്രഹാം മാത്യൂസ് (കൊച്ചുമോന്‍), ലാലി ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന നാലംഗ അവാര്‍ഡ് കമ്മിറ്റിയാണ് ജേതാക്കളെ കണ്ടെത്തിയത്.

ബിജിലി ജോര്‍ജ്, സെക്രട്ടറി ഐപിസിഎന്‍ടി സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ഡയാന്‍ നായര്‍, ലിയ നെബു, സൂരജ് ആലപ്പാടന്‍, ആല്‍സ്റ്റര്‍ മാമ്പള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍- അമേരിക്കന്‍ ദേശീയഗാനം ആലപിച്ചു.

അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തര്‍ക്കര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിക്കുന്ന ആദ്യമാധ്യമ സംഘടനയാണ് ഐപിസിഎന്റ്റി ഡിസംബര്‍ 31 വരെ ലഭിച്ച നിരവധി നോമിനേഷനുകള്‍ അവാര്‍ഡ് കമ്മിറ്റി വിശദമായി വിലയിരുത്തിയതിന് ശേഷമാണ് ജേതാക്കളെ കണ്ടെത്തിയതെന്ന് ആമുഖപ്രസംഗത്തില്‍ സാം മാത്യു പറഞ്ഞു.

മാധ്യമ രംഗത്തെ മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സണ്ണി മാളിയേക്കല്‍ (പ്രസിഡന്റ്) അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ജോയിച്ചന്‍ പുതുകുളം, ജോസ് കണിയാലി എന്നിവര്‍ പത്രപ്രവര്‍ത്തനമേഖലയിലും ഏലിയാമ്മ ഇടിക്കുള ആതുര ശുശ്രൂഷരംഗത്തും നടത്തിയ സ്തുത്യര്‍ഹ സേവനങ്ങളെക്കുറിച്ചും, പി.പി.ചെറിയാന്‍, രാജു തരകന്‍, ലാലി ജോസഫ് എന്നിവര്‍ സദസിനെ പരിചയപ്പെടുത്തുകയും തുടര്‍ന്ന് അവരുടെ അസാന്നിധ്യത്തില്‍ അവര്‍ അയച്ചുതന്ന ആശംസാസന്ദേശം അടങ്ങിയ വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

അനശ്വര്‍ മാംമ്പിള്ളി, സിജു വി ജോര്‍ജ് എന്നിവര്‍ ഐ വര്‍ഗീസിനെ സദസ്സിന് പരിചയപ്പെടുത്തി. മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടി സ്വന്തം കാര്യവുമായി വീട്ടില്‍ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവര്‍ത്തന നിരതരായി ഒട്ടേറെ പേര്‍ അമേരിക്കയിലെ മലയാളി സമൂഹത്തിലുണ്ട്. അതില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഐ വര്‍ഗീസെന്നും അദ്ദേഹത്തെ ആദരിക്കുവാന്‍ തയ്യാറായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി ഡോ.സ്റ്റീവന്‍ പോട്ടൂര്‍ പറഞ്ഞു.

ഡാലസില്‍ നിന്നും പുറത്തിറക്കുന്ന 'ഡി മലയാളി' ഓണ്‍ലൈന്‍ ദിന പത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിനോയി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ദൃശ്യ പ്രിന്റ്, ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡാലസിലെ യുവ പത്രപ്രവര്‍ത്തകരെ ബിനോയി സെബാസ്റ്റ്യന്‍ അഭിനന്ദിച്ചു. 

ടി.സി.ചാക്കോ, പ്രദീപ് നാഗലൂള്‍, കേരള അസോസിയേഷന്‍ ഓഫ് ഡാലസ് പ്രസിഡന്റ്, റോയ് കൊടുവത് ഇന്ത്യകള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, കെഎല്‍എസ്, ലാന എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സ്റ്റാന്‍ലി ജോര്‍ജ് ടിന്റു ധോര്‍ ചാര്‍ലി ജോര്‍ജ്, എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ആലപിച്ചു. പ്രസാദ് തിയോടിക്കല്‍ നന്ദി പറഞ്ഞു. പിസി മാത്യു, ഗാര്‍ലാന്‍ഡ് സിറ്റി മേയറോള്‍ സ്ഥാനാര്‍ഥി, ജോസ് ഓച്ചാലില്‍, അലക്‌സ് അലക്‌സാണ്ടര്‍, ജെയ്‌സി ജോര്‍ജ്, രാജന്‍ ഐസക്, പി.ടി. സെബാസ്റ്റ്യന്‍, ദീപക് നായര്‍, നെബു കുര്യാക്കോസ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിന്നറോടുകൂടി അവാര്‍ഡ്ദാന ചടങ്ങ് സമാപിച്ചു.

ജനുവരി 31 ലെ മാധ്യമ സമ്മേളനം വിജയപ്രദമാകുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ്, ജനറല്‍ സെക്രട്ടറി ബിജിലി ജോര്‍ജ്, ട്രഷറര്‍ ബെന്നി ജോണ്‍ സംഘടനാ ഭാരവാഹികളായ ടി സി ചാക്കോ, സാം മാത്യു, പ്രസാദ് തിയോടിക്കല്‍, തോമസ് ചിറമേല്‍, അനശ്വര്‍ മാംമ്പിള്ളി, സിജു വി ജോര്‍ജ്, രാജു തരകന്‍, ലാലി ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പ്രവര്‍ത്തിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
 

Content Highlights: ipcnt award distribution