ഐ.പി.സി.എന്‍.എ ഫിലാഡല്‍ഫിയ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 14 ന്

ഫിലാഡല്‍ഫിയ: ഇന്‍ഡ്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലാഡല്‍ഫിയ റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 14 ഞായറാഴ്ച 4 മണിക്ക് സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ (608 Welsh Rd, Philadelphia, PA 19115) വച്ച് നടത്തപ്പെടും.
പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഐപിസിഎന്‍എ നാഷണല്‍ ലീഡേഴ്സ് സുനില്‍ ട്രൈസ്റ്റാര്‍, ഷിജോ പൗലോസ്, വൈശാഖ് ചെറിയാന്‍ എന്നിവരെ കൂടാതെ വിശിഷ്ടാതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാന്‍ ക്യൂല്ലാര്‍, പെന്‍സില്‍വാനിയ സ്റ്റേറ്റ് റപ്രസെന്റിറ്റീവ് ജാറെഡ് സോളമന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് അരുണ്‍ കോവാട്ട് പ്രസ്താവിച്ചു.
പ്രൊഫഷണല്‍ കലാപ്രതിഭകളെ അണി നിരത്തിക്കൊണ്ടു വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വാദകര്‍ക്കായി ഒരുക്കുമെന്ന് ട്രഷറര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ അറിയിച്ചു.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
കൂടുതല്‍ വിവരണങ്ങള്‍ക്ക്:
അരുണ്‍ കോവാട്ട് - 215 681 4472
സുമോദ് നെല്ലിക്കാല - 267 322 8527
വിന്‍സെന്റ് ഇമ്മാനുവേല്‍ - 215 880 3341
വാര്‍ത്തയും ഫോട്ടോയും : സുമോദ് തോമസ് നെല്ലിക്കാല
Content Highlights: ipcna