ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2024-2025 പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 1 ന്

.
.

ന്യൂജേഴ്സി: മാധ്യമരംഗത്ത് 21 വര്‍ഷത്തെ മികച്ച പാരമ്പര്യവുമായി മുന്നേറുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) 2024-2025 കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 1 ന് വൈകുന്നേരം നാലര മണിക്ക് ന്യൂജേഴ്‌സിയിലെ ഫോര്‍ഡ്സിലുള്ള റോയല്‍ ആല്‍ബെര്‍ട്‌സ് പാലസില്‍ നടക്കും.

കേരളത്തില്‍ നിന്നെത്തുന്ന അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും. ന്യൂയോര്‍ക്ക് കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ ഗസ്റ്റ് ഓഫ് ഹോണറും ഹ്യൂസ്റ്റനില്‍ നിന്നുള്ള ജഡ്ജ് ജൂലി മാത്യു അതിഥിയുമായിരിക്കും. 

ഫ്‌ളോറിഡയില്‍ നടന്ന പത്താം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വച്ച് അധികാര കൈമാറ്റത്തിന്റെ സൂചനയായി പ്രസിഡന്റ് സുനില്‍ തൈമറ്റം ദീപനാളം ഇപ്പോഴത്തെ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാറിനു കൈമാറിയിരുന്നു. ഔദ്യോഗികമായി പ്രവര്‍ത്തനോദ്ഘാടനം നടക്കുന്ന ചടങ്ങാണ് മാര്‍ച്ച് ഒന്നിന് നടക്കുന്നത്.

പ്രസ് ക്‌ളബ്ബിന്റെ അടുത്ത രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും മാധ്യമരംഗത്തെ പുതിയ ചലനങ്ങളും സാമൂഹിക മാറ്റങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐ പി സി എന്‍ എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, സെക്രട്ടറി ഷിജോ പൗലോസ്എ, ട്രഷറര്‍ വിശാഖ് ചെറിയാന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. 

അമേരിക്കയിലെങ്ങുനിന്നുമുള്ള മാധ്യമപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക നേതാക്കളും, സംഘടനാനേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് വൈസ് പ്രസിഡന്റ് അനില്‍ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറര്‍ റോയ് മുളകുന്നം എന്നിവര്‍ അറിയിച്ചു.

പ്രസ് ക്ലബിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ആതിഥ്യമരുളുന്ന സമ്മേളനം പ്രൗഢോജ്വലമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലില്‍ സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറര്‍ ബിനു തോമസ് എന്നിവര്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് മൊയ്തീന്‍ പുത്തന്‍ചിറ, ജോയിന്റ് സെക്രട്ടറി മാനുവല്‍ ജേക്കബ് കൂടാതെ എല്ലാ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ അംഗങ്ങളും ചടങ്ങിന്റെ നടത്തിപ്പിനായി കൂടെയുണ്ട്.

ഉദ്ഘാടന സമ്മേളനത്തില്‍ ഐപിസിഎന്‍എ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, മറ്റ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ ഭാരവാഹികള്‍, എന്നിവര്‍ പങ്കെടുക്കും. സമ്മേളനത്തിലേക്ക് ഏവരെയും ട്രഷറര്‍ വിശാഖ് ചെറിയാന്‍ സ്വാഗതം ചെയ്തു.

Content Highlights: ipcna