ഡോ.സുനില്‍കുമാറിന് ലൈഫ് ടൈം അവാര്‍ഡ്; ഡോ.ഷൈല റോഷിന്‍ മാമ്മന് നൈറ്റിംഗേല്‍ പുരസ്‌കാരം

മയാമി: ആരോഗ്യരംഗത്തെ മികച്ച സേവനം പരിഗണിച്ച് ഫ്ളോറിഡയില്‍ നിന്നുള്ള ഡോ.സുനില്‍കുമാറിന് ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. മയാമി സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ എംഎല്‍എ ദലീമ ജോജോ ഡോ.സുനില്‍കുമാറിന് പുരസ്‌കാരം സമ്മാനിച്ചു.
നഴ്‌സിംഗ് രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച ന്യൂയോര്‍ക്കിലെ കിംഗ്‌സ് കൗണ്ടി ആശുപത്രിയിലെ നഴ്‌സിംഗ് ഡയറക്ടര്‍ ഡോ.ഷൈല റോഷിന്‍ മാമ്മന് പ്രസ് ക്ലബിന്റെ നൈറ്റിംഗേല്‍ പുരസ്‌കാരം എംഎല്‍എമാരായ ചാണ്ടി ഉമ്മനും ദലീമ ജോജോയും ചേര്‍ന്ന് സമ്മാനിച്ചു.
ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ലൈഫ് ടൈം ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡിന് അമേരിക്കയിലെ ബിസിനസ് രംഗത്തെ പ്രമുഖരായ ജോയ് നെടിയകാലയിലും ദിലീപ് വര്‍ഗീസും അര്‍ഹരായി.
വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ് ജോസഫ്
Content Highlights: ipcna