ഐ.പി.സി.എന്‍.എയുടെ പുതിയ ഭരണസമിതി പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി

ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ.) 2024-25 വര്‍ഷത്തെ പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. റോയല്‍ ആല്‍ബര്‍ട്‌സ് പാലസില്‍ നടന്ന ചടങ്ങ് കേരളത്തില്‍നിന്നും നോര്‍ത്ത് അമേരിക്കയില്‍ നിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഒറ്റക്കെട്ടായ പ്രവര്‍ത്തനമായിരിക്കും ഇന്ത്യ പ്രസ് ക്ലബ് പിന്തുടരുക എന്നും എല്ലാവരുടെയും പിന്തുണ അതിന് അനിവാര്യമാണെന്നും സ്വാഗതം പറഞ്ഞ ഐ.പി.സി.എന്‍.എ. സെക്രട്ടറി ഷിജോ പൗലോസ് ചൂണ്ടിക്കാട്ടി. റോജി എം.ജോണ്‍ എം.എല്‍.എ. പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത് പ്രധാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജഡ്ജി ജൂലി മാത്യു ആയിരുന്നു മറ്റൊരു പ്രധാന അതിഥി. പ്രസ് ക്ലബ് നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറര്‍ വിശാഖ് ചെറിയാന്‍, പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഫോമാ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍, ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, മറ്റു ഭാരവാഹികളും പങ്കെടുത്തു.
പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നേതൃത്തിലുള്ള ന്യൂ യോര്‍ക്ക് ചാപ്റ്ററിന്റെ ഉദ്ഘാടനവും റോജി ജോണിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിക്കപ്പെട്ടു. 'ഗസ്റ്റ് ഓഫ് ഹോണറായി' പങ്കെടുത്ത ന്യൂ യോര്‍ക്ക് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ കേരളവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നു ചൂണ്ടിക്കാട്ടി. ഒ.സി.ഐ കാര്‍ഡുകള്‍ ലഭിക്കാന്‍ തടസ്സമുണ്ടെങ്കില്‍ പരിഹരിക്കും. അതിനായി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ആരംഭിക്കും.
അമേരിക്കയിലെ മലയാളി സമൂഹത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ മാധ്യമ രംഗം വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മൂഖ്യാതിഥിയായി പങ്കെടുത്ത ഹൂസ്റ്റണിലെ മലയാളി ജഡ്ജി ജൂലി മാത്യു അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ അധ്യക്ഷത വഹിച്ചു.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഫോമ നാഷണല്‍ ട്രഷറര്‍ ബിജു തോണിക്കടവില്‍, ഡബ്ല്യു എം.സി ഗ്‌ളോബല്‍ പ്രസിഡന്റ് തോമസ് മൊട്ടക്കല്‍, ഐ.പി.സി.എന്‍.എ ജോ സെക്രട്ടറി ആശ മാത്യു, ഐ.പി.സി.എന്‍.എ. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, ട്രഷറര്‍ വിശാഖ് ചെറിയാന്‍ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തയും ഫോട്ടോയും : അനില്‍കുമാര്‍ ആറന്മുള
Content Highlights: ipcna