ഇന്ത്യാന സ്ഥാനാര്‍ത്ഥി പോളിംഗ് സ്റ്റേഷന് പുറത്ത് കുഴഞ്ഞുവീണ് മരിച്ചു

ഇന്ത്യാന: ഇന്ത്യാന ടൗണ്‍ കൗണ്‍സിലിലേക്കുള്ള ഒരു സ്ഥാനാര്‍ത്ഥി ചൊവ്വാഴ്ച പോളിംഗ് സ്റ്റേഷന് പുറത്ത് വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തു.
ഡേവിഡ് 'റെഡ്' വോറല്‍ മുന്‍ കൗണ്‍സിലറായിരുന്നു, കൗണ്‍സിലിലെ സീറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ടൗണ്‍ ഓഫ് ക്ലാര്‍ക്സ്വില്ലെ അഡ്മിനിസ്‌ട്രേഷനും ടൗണ്‍ കൗണ്‍സിലും അദ്ദേഹത്തിന്റെ മരണം അറിയിക്കുകയും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അനുശോചനം അറിയിക്കുകയും ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Indiana candidate died