ഇന്ത്യൻ ഫാമിലി അസോസിയേഷന് നവനേതൃത്വം

#ലിപ്സണ്‍ ഫിലിപ്പ്

ഡബ്ലിൻ: ദ്രോഗിഡ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാമിലി അസോസിയേഷൻ 2026 -2027 കാലയളവിലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ബോർഡിൽ പ്രസിഡന്റായി സാന്റി മനോജ്, സെക്രട്ടറിയായി സ്മിത്ത് എസ്. കുമാർ, ട്രഷററായി ബിനോയ് ജോസഫ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ വൈസ് പ്രസിഡന്റായി ജിയോ ജോസ്, ജോയിന്റ് സെക്രട്ടറിയായി സിമി കുര്യൻ, ജോയിന്റ് ട്രഷററായി വിശാൽ ബേബി എന്നിവരും എക്‌സിക്യൂട്ടീവ് ബോർഡിൽ അംഗങ്ങളായി ചുമതലയേൽക്കും.

ഇതിനോടൊപ്പം കമ്മിറ്റി അംഗങ്ങളായി അലൻ ഷാജി, അനൂപ് പി. ജോസ്, ഡോണി സ്‌കറിയ, ജിന്റോ തോമസ്, ജോമോൻ തോമസ്, ആഷ്‌ലി സ്‌കറിയ, ജീന ദിനിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: IFA new committee members