‘ഇന്ത്യയിലെ ക്രൈസ്തവ സമൂഹം ഭൂതകാലം, വര്‍ത്തമാനകാലം, ഭാവി’ സെമിനാര്‍ സംഘടിപ്പിക്കുന്നു

ഡാലസ്: ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വര്‍ത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് (1002, Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന സെമിനാര്‍ ഡിസംബര്‍ 18 ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ആരംഭിക്കും.

ഡോ.ജോണ്‍സണ്‍ തേക്കടയില്‍ (ബിഷപ്സ് കമ്മീസറി, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, മലബാര്‍, എഴുത്തുകാരന്‍, അപ്പോളജിസ്റ്റ്) മുഖ്യാതിഥിയായി സെമിനാറിന് നേതൃത്വം നല്‍കും.

ക്രിസ്ത്യന്‍ അപ്പോളജെറ്റിക്‌സ് ഡാലസ്‌സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജി രാമപുരം : (972) 261-4221

പ്രശാന്ത് ഡി : (619) 831-9921

തോമസ് ജോര്‍ജ് : (469) 540-6983

പി.പി.ചെറിയാന്‍ :(214) 450 4107

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: India's Christian Community to Host Seminal Discussion