യൂറോപ്യൻ പാർലമെന്റിൽ അർധചാലക ചർച്ച മലയാളികൾ നയിക്കും

സുജിത് എസ്. നായർ, രാജീവ് നായർ
സുജിത് എസ്. നായർ, രാജീവ് നായർ

ബ്രസൽസ്: യൂറോപ്യൻ പാർലമെന്റിൽ നവംബർ അഞ്ചിനു നടക്കുന്ന അർധചാലകരംഗത്തെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സഹകരണം സംബന്ധിച്ച ഉന്നതതലചർച്ച നയിക്കുന്നത് മലയാളികൾ. യൂറോപ്പ് ഇന്ത്യ സെന്റർ ഫോർ ബിസിനസ് ആൻഡ് ഇൻഡസ്ട്രി (ഇഐസിബിഐ) ആണ് ചർച്ച സംഘടിപ്പിക്കുന്നത്. 

അർധചാലകവ്യവസായത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് ചർച്ചയുടെ ലക്ഷ്യം. ഇഐസിബിഐ ചെയർമാനും എഫ്ആർഎസ്‌എ അംഗവുമായ മലയാളി സുജിത് എസ്. നായർ, ഇഐസിബിഐ വൈസ് ചെയർമാൻ രാജീവ് നായർ എന്നിവരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. ഇന്ത്യ-ഇയു നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള സംരംഭങ്ങളിൽ പങ്കാളികളാണ് ഇരുവരും

യൂറോപ്യൻ പാർലമെന്റുകളിൽ ഇതുവരെ ഫലപ്രദമായ മുപ്പതിലേറെ ചർച്ചകൾക്ക് ഇവർ നേതൃത്വം നൽകിയിട്ടുണ്ട്. ഇഐസിബിഐയിലെ പ്രവർത്തനത്തിലൂടെ അന്താരാഷ്ട്രനയതന്ത്രരംഗത്തും ടൂറിസം പദ്ധതികളിലും രാജീവ് നായർ നിർണായകസംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സുസ്ഥിരവിനോദസഞ്ചാരം, തന്ത്രപരമായ പ്രാദേശിക പങ്കാളിത്തം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ രംഗങ്ങൾകേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്രവർത്തനം.

നവംബറിലെ സെഷൻ യൂറോപ്യൻ നയരൂപകർത്താക്കളെയും ബിസിനസുകാരെയും അർധചാലകരംഗത്തെ വിദഗ്ധരെയും ആകർഷിക്കുമെന്നാണ് പ്രതീക്ഷ. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തുള്ള മിന ക്രിസ്റ്റ്യാന (റൊമാനിയ), സ്റ്റെഫാനോ ബൊൽദോറിനി (ഇറ്റലി) എന്നിവരും ഇഐസിബിഐയുടെ പ്രവർത്തനം യൂറോപ്പിലാകെ വിപുലീകരിക്കുന്നതിൽ പങ്കുവഹിക്കുന്നു.

Content Highlights: ndia-EU Semiconductor Collaboration: High-Level Talks in European Parliament