40 ബ്രദേഴ്സ് 'ജില്ല കപ്പ് സീസണ്‍ 3' പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു

മനാമ: ബഹ്റൈനിലെ ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേര്‍സ് എഫ്‌സി സംഘടിപ്പിക്കുന്ന ജില്ല കപ്പ് സീസണ്‍ 3, വെട്ടറന്‍സ് കപ്പ് സീസണ്‍ 3 പോസ്റ്റര്‍ പ്രകാശനം ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സുഹൈര്‍ നിര്‍വഹിച്ചു, സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തില്‍ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകരുടേയും 40 ബ്രദേഴ്‌സ് അംഗങ്ങളുടേയും കുടുംബങ്ങളുടേയും സാനിധ്യത്തിലാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 2025 നവംബര്‍ 13, 14, 15 തീയതികളിലായി സിഞ്ചിലെ അല്‍ അഹ്ലി സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ച് എട്ടു ടീമുകള്‍ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരെ അണിനിരത്തിക്കൊണ്ടാണ് മത്സരങ്ങള്‍ അണിയിച്ചൊരുക്കുന്നത്. കൂടാതെ 40 വയസ്സിനുമുകളില്‍ പ്രായമുള്ളവരുടെ ടൂര്‍ണമെന്റ് വെട്ടറന്‍സ് കപ്പ് സീസണ്‍ 3 യും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസിഡന്റ് ഖലീല്‍ റഹ്‌മാന്‍ (സ്‌കൈ വീല്‍) അധ്യക്ഷനായ ചടങ്ങില്‍ ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി, കെഎഫ്എ സെക്രട്ടറി സജ്ജാദ്. രക്ഷാധികാരികളായ. മുസ്തഫ ടോപ്പ്, അബ്ദുള്ള എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 40 ബ്രദേര്‍സ് ക്ലബ്ബ് അംഗങ്ങള്‍ വി.പി സുഹൈറിന് മൊമെന്റോ നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അത്തോളി സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം ചിറ്റണ്ട നന്ദിയും പറഞ്ഞു.