നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ദേശീയ സമ്മേളനം കോളറാഡോയിൽ ജൂലൈ 9 മുതൽ

കൊളറാഡോ: നോർത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തി ഒൻപതാമത് ദേശീയ സമ്മേളനം Denver Marriott Tech Center C-ൽ വെച്ച് 2026 ജൂലൈ 9 മുതൽ 12 വരെ നടത്തും. അമേരിക്കയുടെ പാശ്ചാത്യ ഭാഗത്ത് ആദ്യമായി നടക്കുന്ന സമ്മേളനം ആയതിനാൽ ഇത് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
'ആത്മാവിൽ ഏകത' (United by the Spirit) എന്നതാണ് കോൺഫറൻസിന്റെ തീം. സമ്മേളനം വിശ്വാസികൾ ആത്മീയമായി ബന്ധപ്പെടാനും ഒപ്പം മലകൾ നിറഞ്ഞു നിൽക്കുന്ന കൊളറാഡോയുടെ മനോഹര സൗന്ദര്യവും ദൈവം ഈ മലനാടായ സംസ്ഥാനത്തിന് സമ്മാനിച്ച സ്വാഭാവിക അത്ഭുതങ്ങളെ കണ്ടെത്താനും അവസരം നൽകും. സമ്മേളനത്തിന്റെ പ്രസിഡന്റ് റവ. ബെൻസൺ എബ്രഹാം, വൈസ് പ്രസിഡന്റ്‌റ് റവ. സൈമൺ ഫിലിപ്പ്, സെക്രട്ടറി ഡോ.ഷിബു സാമുവേൽ, ട്രഷറർ റവ ജെയിംസ് എബ്രഹാം എന്നിവരും, പാസ്റ്റർ ഡാർവിൻ വിൽസൺ ഇംഗ്ലീഷ് കോഡിനേറ്ററായും ഡോ.ജോളി ജോസഫ് ലേഡീസ് പ്രസിഡണ്ട് നിലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വീ നൽകുന്നു.
സമ്മേളനത്തിന് മുന്നോടിയായി ജൂലൈ 8, 9 തീയതികളിൽ ശുശ്രുഷകന്മാരുടെ കുടുംബ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. ആത്മാവിൽ ഏകീകരണം എന്ന വിഷയത്തിൽ കേന്ദ്രികരിച്ചു സംസാരിക്കുവാൻ പ്രാദേശിക സഭകളിലെ ദൈവദാസന്മാർക്കൊപ്പം അതിഥികളായ ദൈവദാസന്മാർ റെജി ശാസ്താംകോട്ട, ഷിബു തോമസ് (ഒക്കലഹോമ ) അനീഷ് തോമസ് (കേരളം) ഗ്ലാഡ്‌സൺ വർഗീസ് (യൂ.എ.ഇ ) എന്നിവർക്കു പുറമെ അമേരിക്കയിൽ അറിയപ്പെടുന്ന ഉണർവ് പ്രസംഗികരായ ടോണി സ്റ്റുവാർട്ട്, ബോബി ആൻഡ്രൂസ് എന്നിവരും ദൈവവചനം പങ്കിടും .
ജെനെറേഷൻ സെറ്റ് അപ്പാർട് എന്ന പേരിൽ യുവാക്കൾക്കും കുട്ടികൾക്കും പ്രത്യേകം മീറ്റിങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. ജസ്റ്റിൻ ശാമുവേൽ, ദിലീപ് കുര്യൻ, ഗൂഡ്വിൻ ജോർജ്, അലൻ ജോർജ് , ലിൻസൺ ഡാനിയേൽ, ഡെൻസിൽ വിൽസൺ എന്നിവർ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്നു. റോയ് വര്ഗീസ് ലോക്കൽ കോർഡിനേറ്ററായി പ്രവർത്തിക്കുന്നു.
വാർത്ത: പ്രസാദ് തീയാടിക്കൽ
Content Highlights: 29th National Conference held in Denver, Colorado from July 9-12, 2026., Theme: 'United by the Spirit'., Special sessions for ministers' families, youth, and children., Renowned speakers including Reggie Sasthamcotta, Shibu Thomas, and Tony Stewart., Leadership team includes Rev. Benson Abraham and Dr. Shibu Samuel.