ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന ആത്മീയ ധ്യാനം ജൂലൈ 24 ന്

മയാമി: മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫോറോനാ ദേവാലയത്തില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ പിഡിഎം നയിക്കുന്ന ഇടവകധ്യാനം ജൂലൈ 24 ന് വ്യാഴാഴ്ച വൈകീട്ട് ആരംഭിക്കും.
നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആത്മീയ ധ്യാനശുശ്രൂഷയില്‍ ഏവര്‍ക്കും പങ്കെടുക്കുവാന്‍ കഴിയുമെന്ന് ഫെറോന വികാരി ഫാ.ജോര്‍ജ്ജ് ഇളംബാശ്ശേരി അറിയിച്ചു.
2025 ജൂലൈ 24 ന് വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയും ജൂലൈ വൈകീട്ട് 25-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെയും 26-ാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 5 മണി വരെയും. 27-ാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഈ ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. ധ്യാന ദിവസങ്ങളില്‍ ധ്യാനഗുരുവിനെ കണ്ട് പ്രാര്‍ത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി വികാരിയച്ചനെയും ട്രസ്റ്റിമാരെയും ബന്ധപ്പെടാവുന്നതാണ്.
ഫാ.ജോര്‍ജ്ജ് ഇളംബാശ്ശേരില്‍ - (248) 7944343
ജോഷി ജോസഫ് - (954) 2540024
ജോബി പനയ്ക്കല്‍ - (954) 7781021
Content Highlights: dhyanam