സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന മൂന്നാം ശനി ഏകദിന കണ്‍വെന്‍ഷന്‍ ജൂലൈ 19 ന്

ഓസ്റ്റിന്‍: സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന മൂന്നാം ശനി ഏകദിന കണ്‍വെന്‍ഷന്‍ 2025 ജൂലൈ 19 ന് നടത്തപ്പെടുന്നു. രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ശുശ്രൂഷ മുഴുവന്‍ സമയവും സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്നു. വൈകീട്ട് 4 മണിയ്ക്കാണ് ശുശ്രൂഷകള്‍ സമാപിക്കുന്നത്. കണ്‍വെന്‍ഷനില്‍ പ്രവേശനം സൗജന്യമാണ്. ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.
കണ്‍വെന്‍ഷന്‍ സമയത്ത് സ്പിരിച്വല്‍ ഷെയറിംഗിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു. കണ്‍വെന്‍ഷന്റെ പൊതുവായ ശുശ്രൂഷകള്‍ക്ക് ശേഷം സേവ്യര്‍ ഖാന്‍ വട്ടായിലച്ചനെ വ്യക്തിപരമായി കണ്ട് പ്രാര്‍ത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ അടുത്ത ദിവസമായ ഞായറാഴ്ച, ജൂലൈ 20 ന് അച്ചനെ വ്യക്തിപരമായി കണ്ട് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേക അവസരം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫെലിക്‌സ് : +1 832 758 1080
ജെയ്‌മോള്‍ : +1 954 604 7092
Content Highlights: dhyanam