ഡാളസ് കേരള അസോസിയേഷന്റെ യു.എസ്. സ്വാതന്ത്ര്യദിനാഘോഷം

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ (KAD) സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും (1976-2026), അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തിന്റെയും ഭാഗമായി അസോസിയേഷൻ പ്രത്യേക പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നു.
2026 ജൂലൈ 4 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഗാർലൻഡിലുള്ള കെ.എ.ഡി / ഐ.സി.ഇ.സി (KAD / ICEC) ഓഫീസിൽ വെച്ചാണ് (3821 Broadway, Garland TX 75043) ചടങ്ങ്. അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും, ഒപ്പം ഡാളസ് കേരള അസോസിയേഷന്റെ 50 വർഷത്തെ സാംസ്‌കാരിക കൂട്ടായ്മയെയും സേവനങ്ങളെയും ഒരേപോലെ ആദരിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വാർത്ത അയച്ചത്: പി.പി. ചെറിയാൻ
Content Highlights: Celebrating 50 years of Dallas Kerala Association (1976-2026), Commemorating the 250th anniversary of US Independence, Official flag-hoisting ceremony on July 4, 2026, in Garland, TX, Open invitation to all families and community members