മുഖ്യമന്ത്രി പിണറായി വിജയന് ഖത്തറിൽ സ്വീകരണം; മലയാളോത്സവം 6 മണിക്ക്

ദോഹ/ഖത്തർ: മുഖ്യമന്ത്രി പിണറായി വിജയൻ ഏകദിന സന്ദർശനത്തിനായി ഖത്തറിലെത്തി. ഇന്ത്യൻ അംബാസഡർ വിപുൽ, ലോക കേരള സഭാംഗങ്ങൾ എന്നിവർ ചേർന്ന് ദോഹ വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഖത്തറിലെത്തിയിട്ടുണ്ട്.

അഞ്ച് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഖത്തർ പര്യടനം. വൈകീട്ട് 6 മണിക്ക് അബു ഹമൂറിലെ ഐഡിയിൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന മലയാളോത്സവം പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങൾ മുഖ്യമന്ത്രി നേരത്തെ സന്ദർശിച്ചിരുന്നു.. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലും സലാലയിലും മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ ഉണ്ടായിരുന്നു.

കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങൾ വരുംദിവസങ്ങളിൽ മുഖ്യമന്ത്രി സന്ദർശിക്കും. സൗദി അറേബ്യ കൂടി സന്ദർശിക്കാൻ അനുമതി തേടിയിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ അനുവാദം നൽകിയിട്ടില്ല.

Content Highlights: Kerala CM Pinarayi Vijayan Arrives in Qatar