'ഐക്കണ്‍ ഓഫ് സസ്‌റ്റൈനബിലിറ്റി അവാര്‍ഡ്' കെ.പോള്‍ തോമസിന്

.
.

ബാങ്കോക്ക്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബാങ്കോക്കില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ 'ഐക്കണ്‍ ഓഫ് സസ്‌റ്റൈനബിലിറ്റി അവാര്‍ഡ്' തായ്‌ലന്‍ഡിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സലര്‍ ഡി.പി.സിംഗില്‍ നിന്നും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി യും സിഇഒയുമായ കെ.പോള്‍ തോമസ് ഏറ്റുവാങ്ങി. സുസ്ഥിര വികസന മേഖലയില്‍ ഇസാഫിന്റെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളികുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് ഡോ.ജെ.രത്‌ന കുമാര്‍, എം.എല്‍.എ മോന്‍സ് ജോസഫ്, യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: award distribution