അളിയൻസ് ദ്രോഗിഡ ഓൾ അയർലൻഡ് സോക്കർ 6 എസ് ടൂർണമെന്റ് സെപ്റ്റംബർ 12 ന്

#ലിപ്‌സണ്‍ ഫിലിപ്പ്

ഡബ്ലിൻ : അയർലൻഡിലെ മലയാളി കായികരംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായ അളിയൻസ് ദ്രോഗിഡ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് സോക്കർ 6 എസ് ടൂർണമെന്റ് നാലാമത് സീസൺ സെപ്റ്റംബർ 12 ന് നടക്കും. കൗണ്ടി ലൗത്തിലെ ടെർമോൺഫെക്കിൻ സെന്റ് ഫെച്ചിൻസ് ജിഎഎ ഗ്രൗണ്ടിലാണ് ടൂർണമെന്റിന്റെ വേദി. രജിസ്‌ട്രേഷൻ ഫീസ് 150 യൂറോ.

കഴിഞ്ഞ മൂന്ന് സീസണുകളുടെയും വിജയത്തെ തുടർന്ന് ഇത്തവണ കൂടുതൽ ടീമുകളും കൂടുതൽ ആവേശവും ഉൾക്കൊള്ളുന്ന രീതിയിലാണ് ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്. ഫുട്‌ബോൾ പ്രേമികൾക്ക് മികച്ച മത്സരങ്ങൾ സമ്മാനിക്കുന്നതിനൊപ്പം അയർലൻഡിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വേദിയായും ടൂർണമെന്റ് മാറിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

ബ്ലാക്ക് ആൻഡ് വൈറ്റ് ടെക്‌നോളജീസ് സ്‌പോൺസർ ചെയ്യുന്ന 888 യൂറോയാണ് ഒന്നാം സ്ഥാനം. രണ്ടാം സമ്മാനം 555 യൂറോ (സ്‌പോൺസർ ബ്ലൂചിപ്പ് ടൈൽസ്). കൂടാതെ മികച്ച ഗോൾകീപ്പർ, മികച്ച താരം, ടോപ് സ്‌കോറർ ഉൾപ്പെടെ വിവിധ വ്യക്തിഗത അവാർഡുകളും നൽകും.

അയർലൻഡിന്റെ വിവിധ കൗണ്ടികളിൽ നിന്നുള്ള ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. മത്സരവിജയം മാത്രമല്ല സൗഹൃദവും കായികമനോഭാവവും സമൂഹത്തിന്റെ ഐക്യവും വളർത്തുകയാണ് അളിയൻസ് ദ്രോഗിഡയുടെ ലക്ഷ്യം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 089 453 9417 (സ്മിത്ത്) എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Content Highlights: Fourth season of the Aliyans Drogheda All Ireland Soccer 6s Tournament takes place on September 12., Venue is Saint Fechin's GAA Ground in Termonfeckin, County Louth., Registration fee is 150 Euros per team., First prize is 888 Euros sponsored by Black and White Technologies., Second prize is 555 Euros sponsored by Bluechip Tiles., Individual awards include best goalkeeper, best player, and top scorer.