കന്‍സാസ് സിറ്റി നിശാക്ലബ്ബില്‍ വെടിവെപ്പ്: 3 പേര്‍ മരിച്ചു, 2 പേര്‍ക്ക് പരിക്ക്

.
.

കന്‍സാസ് സിറ്റി(മിസോറി):കന്‍സാസ് സിറ്റി നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 1:30 ന്, ക്ലൈമാക്സ് ലോഞ്ചിലാണ് വെടിവെപ്പുണ്ടായതെന്ന് കന്‍സാസ് സിറ്റി പോലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വെടിയേറ്റനിലയില്‍ അഞ്ച് പേരെ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മരിച്ചവരില്‍ ഒരാളെ വിശ്രമമുറിയിലും രണ്ടാമത്തെയാളെ അകത്ത് നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

പരിക്കേറ്റ മൂന്ന് പേരെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പിന്നീട് മരിച്ചുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. 

വെടിവെപ്പിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്, എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
 

Content Highlights: Kansas City nightclub shooting