വി.നന്ദകുമാറിന് റീട്ടെയ്ൽ പ്രൊഫഷണൽ ഓഫ് ദ ഇയർ പുരസ്‌കാരം

വി.നന്ദകുമാര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കൊപ്പം
വി.നന്ദകുമാര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കൊപ്പം

ദുബായ്: റീട്ടെയ്ൽ രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന റീട്ടെയ്ൽ പ്രൊഫഷണൽ ഓഫ് ദ ഇയർ പുരസ്‌കാരം നേടി ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ് സെന്ററുകളുടെയും റീട്ടെയ്ൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിലീസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ്ങ് സെന്റേർസ് ആൻഡ് റീട്ടെയ്‌ലേർസ്, ദുബായിൽ നടന്ന റീട്ടെയ്ൽ കോൺഗ്രസിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

തിരുവനന്തപുരം സ്വദേശിയാണ് വി.നന്ദകുമാർ. 25 വർഷത്തിലേറെയായി മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് രംഗത്തെ മുഖമാണ് അദ്ദേഹം. മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ റീട്ടെയ്ൽ വളർച്ചയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം. റീട്ടെയ്ൽ മേഖലയുടെ മുന്നേറ്റത്തിനും വളർച്ചയ്ക്കും നന്ദകുമാർ നടപ്പാക്കിയ നയങ്ങൾ മാതൃകാപരമെന്ന് എം.ഇ.എസ്.സി.ആർ വിലയിരുത്തി. ബ്രാൻഡ് ലീഡർഷിപ്പ്, സുസ്ഥിരത, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നൂതന സാങ്കേതിക എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ മേഖലയുടെ ഭാവിവളർച്ചയ്ക്ക് കൂടി വേഗതപകരുന്നതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതെന്നും വി. നന്ദകുമാർ പ്രതികരിച്ചു. 25 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിനൊപ്പമുള്ള നന്ദകുമാർ, ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ലുലു എന്ന ബ്രാൻഡ് പടുത്തുയർത്തിയവരിൽ പ്രധാനിയാണ്.

Content Highlights: V. Nandakumar, Lulu Group`s Director, is the `Retail Professional of the Year` in Dubai