സുധാകരനെ ഡിസ്ചാർജ് ചെയ്തു, ഇന്ന് ഡൽഹിയിലേക്ക് തിരിക്കും

#ന്യൂസ് ഡെസ്ക്
കെ. സുധാകരൻ എംപിയെ ദുബായിലെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
കെ. സുധാകരൻ എംപിയെ ദുബായിലെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു

ദുബായ്: ചികിത്സയിൽ കഴിയുന്ന കെ. സുധാകരൻ എംപിയെ ദുബായിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആരോഗ്യാവസ്ഥ പരിഗണിച്ച്

വേറെ ആശുപത്രിയിലേക്ക് മാറ്റുന്നത് ആവശ്യമെങ്കിൽ മാത്രമായിരിക്കുമെന്നാണ് വിവരം. ദുബായി നിന്ന് രാത്രിയിൽ ഡൽഹിയിലേക്ക് തിരിക്കാനാണ് സുധാകരന്റെ കുടുംബത്തിന്റെ തീരുമാനം. യുഎഇ സമയം രാത്രി 9:30 ക്ക് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിക്ക് തിരിക്കും.

മണ്ഡല പുനർനിർണയ ബിൽ പാർലമെന്റ് പരിഗണിക്കാനിരിക്കെ സുധാകരൻ ചികിത്സയ്ക്കായി ദുബായിലെത്തിയത് വിവാദമായിരുന്നു. പിന്നാലെ ഐസിയുവിൽ പ്രവേശിപ്പിച്ച സുധാകരനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിക്കുന്നില്ല എന്ന് മകൻ സംജോഗ് ആരോപിക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് സംജോഗിന് സുധാകരനെ കാണാൻ അവസരം നൽകുകയും ചെയ്തിരുന്നു.സുധാകരനെ ആശുപത്രി അധികൃതർ സ്വാഭാവികമായി ഡിസ്ചാർജ് ചെയ്യാൻ വിസമ്മതിച്ചിരുന്നു. തുടർന്ന് കുടുംബം സ്വന്തം റിസ്‌കിലാണ് ഡിസ്ചാർജ് വാങ്ങിയത്. സുധാകരന് പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളും അപസ്മാര പ്രശ്‌നവുമാണ് ഉള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്. യാത്ര ചെയ്യുന്ന വേളയിൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് ഡിസ്ചാർജ് വാങ്ങി ഡൽഹിയിലെത്തി തുടർചികിത്സ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അത് സുധാകരനും അംഗീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

Content Highlights: After being discharged from a Dubai hospital, Sudhakaran will travel to Delhi for further treatment due to ongoing health and epilepsy concerns.