പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ; മാർച്ച് 19 മുതൽ 22 വരെ

#ജാഫറലി പാലക്കോട്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

റിയാദ്: പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. മാർച്ച് 19 മുതൽ 22 വരെ നാലുദിവസം നീണ്ടുനിൽക്കുന്നതാണ് അവധി.

സ്വകാര്യ മേഖലാ ജിവനക്കാർക്കും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കുമുള്ള ചെറിയ പെരുന്നാൾ അവധി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

റംസാൻ 29 (മാർച്ച് 18 ) വരെയാണ് പ്രവൃത്തിസമയം. അന്ന് പ്രവൃത്തിസമയം അവസാനിക്കുന്നതോടെ ആരംഭിക്കുന്ന അവധി നാല് ദിവസം നീണ്ടു നിൽക്കും.