കൊണ്ടോട്ടി സെന്റർ ജിദ്ദ ഓണാഘോഷം സംഘടിപ്പിച്ചു

ജിദ്ദ: മലയാളികളുടെ ഗൃഹാതുരതയും സൗഹൃദവും ഒത്തുചേർന്ന ഓണാഘോഷവുമായി ജിദ്ദയിലെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ കൊണ്ടോട്ടി സെന്റർ ജിദ്ദ. വിഭവസമൃദ്ധമായ ഓണസദ്യ, ആവേശകരമായ ഓണക്കളികൾ, ഓണപ്പാട്ടുകൾ, വിവിധ കലാ-കായിക പരിപാടികൾ എന്നിവയോടെ ആഘോഷം ശ്രദ്ധേയമായി.
സലീം മധുവായിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഹസ്സൻ കൊണ്ടോട്ടി, കെ.കെ. മുഹമ്മദ്, ജാഫറലി പാലേക്കോട്, ജംഷി ബാവ കാരി എന്നിവർ ആശംസകൾ നേർന്നു.
നൂഹ് ബീമാപള്ളിയും അഷ്‌റഫ് വലിയോറയും ഗാനങ്ങൾ ആലപിച്ചു. ജംഷി കടവണ്ടി, അഷ്‌റഫ് കൊട്ടേൽസ്, ഇർഷാദ് കളത്തിങ്ങൽ, റഫീഖ് മധുവായി, ജാബിർ മധുവായി, ഹിദായത്ത് കൊണ്ടോട്ടി എന്നിവർ വിവിധ കലാ-കായിക പരിപാടികൾക്ക് നേതൃത്വംനൽകി.
റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും കബീർ നീറാട് നന്ദിയും പറഞ്ഞു. നൗഷാദ് ആലങ്ങാടൻ, ബഷീർ കൊമ്മേരി, നംഷീർ കൊണ്ടോട്ടി, കബീർ തുറക്കൽ, എ.ടി. നസ്റു, എ.ടി. നാണി എന്നിവർ ആഘോഷപരിപാടികളുടെ സംഘാടനത്തിന് നേതൃത്വം നൽകി.