ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണു; ഏഴ് മരണം

ദോഹ: ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഏഴു പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നും സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിരീക്ഷണ പറക്കലിനിടെ ശനിയാഴ്ച രാത്രിയാണ് ഹെലികോപ്‍ടർ കടലിൽ തകർന്നു വീണത്. മരിച്ചവരിൽ നാലുപേർ ഖത്തർ സൈനികരും മൂന്നു പേർ തുർക്കി പ്രതിരോധ കമ്പനിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുമാണ്. പരിശീലന പറക്കലിനിടെ, സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്‍ടർ തകർന്നുവീഴുകയായിരുന്നുവെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
Content Highlights: A helicopter crashed in Qatar, leaving six dead. Search efforts for the missing person continue. R