ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രദീപ് പുർനേക്കർ വെടിയേറ്റ് മരിച്ചു

ചൊവ്വാഴ്ച രാത്രിയാണ് സംഭവം

താനെ : ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രദീപ് പുർനേക്കർ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി കപുർബാവ്ഡി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവം പ്രദേശത്ത് സംഘർഷത്തിനിടയാക്കി.

ഉദ്ധവ് സേനയുടെ താനെ വിഭാഗ് പ്രമുഖായിരുന്നു പുർനേക്കർ. വെടിയേറ്റയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. എല്ലാ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് സംഘം സ്ഥലത്തെത്തി ഫൊറൻസിക് തെളിവുകൾ ശേഖരിച്ചു.

കുറ്റവാളികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെയും ചുറ്റുമുള്ള പ്രധാന റോഡുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് മുതിർന്ന പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.