സാബർമതിയിൽ ഓണാഘോഷം

അഹമ്മദാബാദ് : അഹമ്മദാബാദ് കേരളസമാജം സാബർമതി വാർഡ് ഓണം ആഘോഷിച്ചു. വർണപ്പൂക്കളത്തോടുകൂടിയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. എ.കെ.എസ്. സെൻട്രൽ ജനറൽ സെക്രട്ടറി രവീന്ദ്രകുറുപ്പ്, വൈസ് പ്രസിഡന്റുമാരായ രവി അങ്ങാടിപ്പുറം, ഷീല വാസു, ജോയിന്റ് സെക്രട്ടറിമാരായ നികേഷ് നായർ, മുരളി പൈ, ജോയിന്റ് ആർട്സ് സെക്രട്ടറി രാജേഷ് നമ്പ്യാർ, പത്മാ നായർ, മലയാളം മിഷന്റെയും നോർക്കയുടെയും കോഡിനേറ്റർ മനോജ് പേരാമ്പ്ര, മുൻ സമാജം പ്രസിഡൻറ് സി. ഗിരീശൻ
വാർഡ് പ്രസിഡന്റ് ബാലകേശവൻ, വാർഡ് സെക്രട്ടറി റോയി ജോർജ്, വാർഡ് ആർട്സ് സെക്രട്ടറി അനില അനൂപ്, വാർഡ് മലയാളം മിഷൻ കോഡിനേറ്റർ ശൈലരാജൻ, വാർഡ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ദീപം തെളിയിച്ചു.
മലയാളം മിഷൻ വിദ്യാർഥികളായ ഫ്ലാവിയ ഡിനോൺ, ശ്രേയ ആർ എന്നിവർ അവതാരകരായി. താലപ്പൊലിയും ചെണ്ടമേളവും, പുലിക്കളിയുമായി മഹാബലിയെയും വാമനനെയും എതിരേറ്റു. തുടർന്ന് കേരളത്തനിമയാർന്ന നൃത്തരൂപങ്ങൾ വേദിയിൽ അരങ്ങേറി.
ആർട്സ് സെക്രട്ടറി അനില അനൂപ് നേതൃത്വം നൽകി.- കഴിഞ്ഞ അധ്യയനവർഷം പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മികച്ചവിജയം നേടിയ പഠിതാക്കൾക്ക് കാഷ് അവാർഡുകൾ നൽകി. ഏ.കെ.എസ്. കലോത്സവം-2026ൽ ‘കലാതിലകം’ പുരസ്കാരം കരസ്ഥമാക്കിയ ഫ്ലാവിയ ഡിനോണിനെ സമാജം പ്രസിഡന്റ് ജേക്കബ് മാത്യൂസ് അനുമോദിച്ചു,
വാർഡ് മലയാളം മിഷൻ അധ്യാപകരായ ശൈലരാജൻ, ചിന്നു, ഹണി, സതി, പത്മ എന്നിവർ ഫെഗ്മ പ്രസിഡന്റ് ഡോ. കെ.എം. രാമചന്ദ്രൻ, എ.കെ.എസ്. സെൻട്രൽ വൈസ് പ്രസിഡന്റ് അലക്സ് ലൂക്കോസ്, സാന്ത്വനം ഇൻചാർജ് മോഹന കുറുപ്പ്, എന്നിവരെ ആദരിച്ചു.
ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഓണസ്സദ്യയുമുണ്ടായി.