ഭയന്തർ മലയാളിസമാജം ഓണമാഘോഷിച്ചു

മുംബൈ : സാംസ്കാരികസമ്മേളനവും വിവിധ കലാപരിപാടിയും മാവേലി എഴുന്നള്ളത്തുമായി ഭയന്തർ മലയാളികൾ ഓണമാഘോഷിച്ചു. സമാജം പ്രസിഡന്റ് റെജി കെ. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരികസമ്മേളനത്തിൽ മിരാഭയന്തർ എം.എൽ.എ. നരേന്ദ്ര മേത്ത മുഖ്യാതിഥിയായിരുന്നു.
ഭയന്ദർ തിരുഹൃദയ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷപരിപാടികൾ ജനകീയപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അംഗങ്ങളുടെ കലാപരിപാടികളും ഓണസ്സദ്യയും മാവേലി എഴുന്നള്ളതും ഉണ്ടായിരുന്നു.
മജീഷ്യൻ വിൻസെന്റ് ചമ്പക്കുളത്തിന്റെ മാജിക് ഷോയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈസ് പ്രസിഡന്റ് ജോൺ ചക്കുങ്ങൽ കൃതജ്ഞത പറഞ്ഞു.