ചെമ്പൈ സംഗീതോത്സവം സമാപിച്ചു

പുണെ : ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം കല്യാണമണ്ഡപത്തിൽ നടന്ന നാലുദിവസം നീണ്ടുനിന്ന ചെമ്പൈ സംഗീതോത്സവം സമാപിച്ചു. ശ്രീകൃഷ്ണ ചാരിറ്റബിൾ ഫൗണ്ടേഷനും മ്യൂസിക് ലവേഴ്സ് ഫോറവും സംയുക്തമായാണ് സംഗീതോത്സവമൊരുക്കിയത്. ക്ഷേത്രം പ്രസിഡൻറ് സി.പി. ശശിധരൻ, ഖജാൻജി നിഷനായർ, ശ്രീമതി സ്വാമിനാഥൻ, ഗീത ഗോപാലകൃഷ്ണൻ, സുധ കണ്ണൻ തുടങ്ങിയവർ സംഗീതോത്സവത്തിന് ഭദ്രദീപം തെളിയിച്ചു.
ഒന്നാംദിവസം വായ്പാട്ടുമായി സംഗീതസദ്യയൊരുക്കിയത് സഹാന ഗണേശ്, രോഹൻ പിള്ള എന്നിവരായിരുന്നു. രണ്ടാംദിവസം ഗൗരി മാമി ഡെന്ന, സഹാന ഷഗബോഗ് എന്നിവരും മൂന്നാംദിവസം ലളിത നാരായണൻ, രാകേഷ് വാര്യർ എന്നിവരും നാലാംദിവസം ഡോ. ശ്രീേദവിയും പരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികൾ സംഗീതപ്രേമികൾ സംഘമായി അവതരിപ്പിച്ചു.
മധുരാമൻകുട്ടി, അനന്യ ഗൗതം, കൃഷ്ണാമണി എന്നിവർ വയലിനിലും ദീപു കൃഷ്ണൻ, സനത് ഭട്ട്, പ്രണവ് ശ്രീകൃഷ്ണൻ എന്നിവർ മൃദംഗത്തിലും തങ്ങളുടെ കഴിവ് തെളിയിച്ചു. ജി. ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.