മലയാളം മിഷൻ, പുണെ ചാപ്റ്റർ കിഴക്കൻ മേഖല പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

പുണെ : മലയാളം മിഷൻ, പുണെ ചാപ്റ്റർ കിഴക്കൻ മേഖല പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം നടത്തിയ കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈവർഷത്തെ പ്രവേശനോത്സവവും നടന്നു. ചാപ്റ്റർ ഭാരവാഹികളുടെയും മേഖല കോഡിനേറ്ററുടെയും പഠനകേന്ദ്രം കോർഡിനേറ്റർമാരുടെയും അധ്യാപകരുടെയും സാംസ്കാരിക സംഘടനാ ഭാരവാഹികളുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി.
ഡിഗി എം.ജി.എം. സെന്ററിൽ ജനറൽ കൗൺസിൽ ചെയർമാൻ കെ.എസ്. രവി അധ്യക്ഷനായി.
യോഗത്തിൽ ചാപ്റ്റർ സെക്രട്ടറി ജോയി ആന്റണി, വൈസ് പ്രസിഡന്റ് സരസമ്മ വിജയകുമാർ, സാംസ്കാരിക സമിതി
അധ്യക്ഷൻ രാമകൃഷ്ണൻ പാലക്കാട്, ഉപദേശ സമിതി അംഗം വിജയ് കുമാർ, വിശ്രാന്തവാടി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബി.ആർ. പ്രസാദ് നായർ തുടങ്ങിയവർ പങ്കെടുത്തു.
കിഴക്കൻ മേഖല കോഡിനേറ്റർ പി.വി. തോമസ് സ്വാഗതവും ചാപ്റ്റർ. സെക്രട്ടറി ബീനാ സജി നന്ദിയും രേഖപ്പെടുത്തി. വിദ്യാ ബാബു പരിപാടികൾ നിയന്ത്രിച്ചു.