വെള്ളോടി ബാലചന്ദ്രൻ നവതി ആഘോഷവും പുസ്തക പ്രകാശനവും

മങ്കട : മുംബൈ മുൻ ഡെപ്യൂട്ടി മുനിസിപ്പൽ കമ്മിഷണറായി വിരമിച്ച വെള്ളോടി ബാലചന്ദ്രന്റെ നവതി ആഘോഷവും പുസ്തകപ്രകാശനവും സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. സമദ് മങ്കട അധ്യക്ഷതവഹിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം സീനിയർ പ്രൊഫസർ ഡോ. പി. ശിവദാസൻ പുസ്തകം ഏറ്റുവാങ്ങി. ഡോ. എം.ജി. സിജിൻ, ജില്ലാ പഞ്ചായത്തംഗം സി. സുകുമാരൻ, മങ്കട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. നഫ്സൽ റമീസ്, ബ്ലോക്ക് പഞ്ചായത്തംഗം റുമൈസ കുന്നത്ത്, രമേശ് കുന്നുമ്മൽ, പി. രേണുക, പി.കെ. കുഞ്ഞുമോൻ, ടി.എ.സി. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.