മലയാളം മിഷൻ ക്രൈസ്റ്റ് കോളേജ് പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

പുണെ : മലയാളം മിഷൻ പുണെ ചാപ്റ്ററിനു കീഴിലുള്ള വഡ്ഗാവ്ശ്ശേരി ക്രൈസ്റ്റ് കോളേജിലെ മലയാളം മിഷൻ പഠന കേന്ദ്രത്തിൽ 2026-27 ബാച്ചിലേക്കുള്ള പ്രവേശനോത്സവവും കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് ഫിലിപ്പ് സി.എം.ഐ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാദർ അരുൺ സി.എം.ഐ. മുഖ്യാതിഥിയായി.ചാപ്റ്റർ മുൻ വൈസ് പ്രസിഡന്റ് ജോൺ പഞ്ഞിക്കാരൻ, കോഡിനേറ്റർ ഫെമിൻ ആന്റണി, അധ്യാപിക വിദ്യാ സുരേഷ് എന്നിവർ പങ്കെടുത്തു. രേഖ റോസാരിയ പരിപാടികൾ നിയന്ത്രിച്ചു.