വൃദ്ധാശ്രമത്തിൽ ദീപാവലി ആഘോഷിച്ച് അയ്യപ്പ ഭക്തസംഘം

മുംബൈ : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹിൽഗാർഡൻ അയ്യപ്പഭക്തസംഘം പരംശാന്തിദാം വൃദ്ധാശ്രമത്തിലെ അന്തേവാസികളോടൊപ്പം ദീപാവലി ആഘോഷിച്ചു.

സമ്മാനപ്പൊതികൾ വിതരണം ചെയ്തു. ഭക്തസംഘത്തെ പ്രതിനിധീകരിച്ച് ശശികുമാർ നായർ, രഞ്ജീവ് പിള്ള, രമേശ് എസ്. ഗോപാലൻ, രമ രമേശ്, രാധാ നാരായണൻ എന്നിവർ പങ്കെടുത്തു.